Breaking News
ഡ​ല്‍​ഹി​യി​ലെ സ്​​ഥി​തി​ഗ​തി​ക​ള്‍ സൂ​ക്ഷ്​​മ​മാ​യി വി​ല​യി​രു​ത്തു​ക​യാ​ണെ​ന്ന്​ യു.​എ​ന്‍ സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ | ഒമാനിൽ 2024ഓടെ പൂർണ 5G സേവനം ലഭിക്കും | കൊറോണ വൈറസ് ഭീതിയിൽ കൂടുതൽ ഫ്ലൈറ്റുകൾ ദുബായ് നിർത്തലാക്കി | ഡല്‍ഹി സംഘർഷം : കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശവുമായി രജനീകാന്ത് | ലഘുഭക്ഷണ പാക്കറ്റുകളിൽ ഖത്തറിലേക്ക് കഞ്ചാവ് കടത്താൻ ശ്രമിച്ചത് കസ്റ്റംസ് പിടികൂടി | ദുബായ് ബസ്സുകൾ കൂടുതൽ സ്മാർട്ടാവുന്നു | കൊറോണ; ഇറാൻ പൗരന്മാരോട് ഖത്തറിലേക്ക് പ്രവേശിക്കേണ്ടെന്ന് എംബസി | ഖത്തർ അമീറിന്റെ വിദേശ പര്യടനങ്ങൾ വിജയകരമെന്ന്‌ പ്രധാനമന്ത്രി | കൊറോണക്ക് മരുന്ന് കണ്ടു പിടിച്ചെന്ന് പ്രഖ്യാപിച്ചു കുവൈത്തി വൈദ്യൻ രംഗത്ത് | ബി.ജെ.പി നേതാക്കളുടെ വിദ്വേഷ പ്രസംഗം പരിഗണിക്കുന്ന ഡൽഹി ഹൈക്കോടതി ബെഞ്ചിൽ മാറ്റം |
2019-07-17 07:06:59pm IST

ഖത്തറിലെ റോഡുകളിൽ പതിനഞ്ചോളം ഡിജിറ്റൽ പാനൽ ഗേറ്റുകൾ സ്ഥാപിക്കാൻ പൊതുമരാമത്ത് ഗതാഗത സംവിധാനമായ അഷ്‌ഗാൽ അറിയിച്ചു.

ഡൈനാമിക് മെസേജിങ് സിസ്റ്റം (DMS ) എന്നറിയപ്പെടുന്ന പുതിയ ഗേറ്റിങ് സംവിധാനത്തിലൂടെ ഏറ്റവും കൂടുതൽ സ്മാർട്ടായ നിരവധി സന്ദേശങ്ങൾ, അറിയിപ്പുകൾ, വിമാന സമയങ്ങൾ, റോഡിലെ തിരക്കുമായി ബന്ധപ്പെട്ട വിവരങ്ങൾ  എന്നിവ യാത്രികർക്ക് നേരിട്ട് ലഭിക്കും.

വികസന രാഷ്ട്രങ്ങളുടെ മാതൃകയിൽ നിരവധി വിദഗ്ധരുടെ സേവനങ്ങൾ ഉപയോഗപ്പെടുത്തിയാണ് ഖത്തർ പുതിയ ഡിജിറ്റൽ പാനൽ ഗേറ്റുകൾക്ക് രാജ്യത്ത് തുടക്കം കുറിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഗേറ്റുകളുടെ സ്ഥാപിക്കൽ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു കഴിഞ്ഞതായി അധികൃതർ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. 

Top