News Desk

2021-02-16 12:34:10 pm IST
പട്ന: പട്നയില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിന് വധശിക്ഷ. സ്‌കൂളിലെ അധ്യാപകനെ കോടതി ജീവപര്യന്തം തടവിന് വിധിക്കുകയും ചെയ്തു.

പ്രത്യേക പോക്സോ ജഡ്ജി അവധേഷ് കുമാറാണ് തിങ്കളാഴ്ച വിധി പുറപ്പെടുവിച്ചത്. പ്രിന്‍സിപ്പല്‍ അരവിന്ദ് കുമാറിന് വധശിക്ഷക്ക് പുറെമ ഒരു ലക്ഷം രൂപ പിഴയും ചുമത്തി. 

കൂട്ടുപ്രതി അഭിഷേക് കുമാറിന് ജീവപര്യന്തം തടവിന് പുറമെ 50,000 രൂപ പിഴയും വിധിച്ചു. നഗരത്തിലെ ഫുള്‍വാരി ഷെരീഫ് പ്രദേശത്തെ സ്‌കൂളിലെ അധ്യാപകരാണിവര്‍.

2018 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം. സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചപ്പോള്‍ 11കാരി ഗര്‍ഭിണിയാണെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളുടെ പങ്ക് വ്യക്തമായത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top