കുവൈത്ത് സിറ്റി: കുവൈത്തില്‍ വീട്ടുജോലിക്കാരിയെ സ്പോണ്‍സറുടെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അല്‍ വാഹയിലാണ് ഫിലിപ്പൈന്‍ സ്വദേശിയായ 31-കാരി ആത്മഹത്യ ചെയ്തത്.
മൂന്ന് ദിവസത്തിനിടെ രണ്ടാമത്തെ ഗാര്‍ഹിക തൊഴിലാളിയാണ് കുവൈത്തില്‍ ആത്മഹത്യ ചെയ്തതെന്ന് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ആത്മഹത്യ സംബന്ധിച്ച വിവരം ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ ലഭിച്ചയുടന്‍ പൊലീസും പാരാമെഡിക്കല്‍ സംഘവും സ്ഥലത്തെത്തിയെന്ന് അധികൃതര്‍ അറിയിച്ചു.
മൃതദേഹം തുടര്‍ നടപടികള്‍ക്കായി ഫോറന്‍സിക് വിഭാഗത്തിന് കൈമാറി. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം, യുവതിയ്ക്ക് പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല എന്ന് സ്പോണ്സര് പറഞ്ഞു.
മൂന്നു ദിവസം മുമ്പ് മറ്റൊരു ഫിലിപ്പൈന്‍ യുവതിയും സ്പോണ്‍സറുടെ വീട്ടിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക