News Desk

2021-04-10 05:22:08 pm IST
പാലക്കാട്: പാലക്കാട് കടമ്പഴിപ്പുറത്ത് ഹിന്ദു-മുസ്ലീം പ്രണയം പ്രമേയമാക്കിയുള്ള ചിത്രത്തിന്റെ ഷൂട്ടിംഗ് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ തടഞ്ഞതായി പരാതി. വായില്ല്യാംകുന്ന് ക്ഷേത്ര പരിസരത്ത് ഷൂട്ടിംഗ് നടക്കുന്നതിനിടെയാണ് സംഭവം. 

ഹിന്ദു-മുസ്ലിം പ്രണയം പ്രമേയം ആക്കിയ സിനിമ ചിത്രീകരിക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയെന്നും ഉപകരണങ്ങള്‍ നശിപ്പിച്ചുവെന്നും അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. ശ്രീകൃഷ്ണപുരം പൊലീസ് സ്ഥലത്തെത്തി ഷൂട്ടിംഗ് മറ്റൊരിടത്തേക്കു മാറ്റിയിരിക്കുകയാണിപ്പോള്‍.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH


Top