News Desk

2021-02-03 07:51:18 pm IST
ദോഹ: നടപ്പു വര്‍ഷം ഗാസ മുനമ്പിലേക്ക് 360 മില്യണ്‍ ഡോളര്‍ സാമ്പത്തിക സഹായം നല്‍കിയ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനിക്ക് നന്ദി അറിയിച്ച് ഫലസ്തീന്‍ സ്വാതന്ത്ര സംഘടനയായ ഹമാസ് രംഗത്ത്. ഇതുമായി ബന്ധപെട്ട് ഗാസയിലെ ഖത്തര്‍ സ്ഥാനപതി അല്‍ എമ്മാധിയെ ഹമാസ് നേതാക്കള്‍ കഴിഞ്ഞ ദിവസം സന്ദര്‍ശിക്കുകയും അമീറിന് കൃതജ്ഞത അറിയിക്കുകയും ചെയ്തു. 

ഈ ജനുവരി മുതല്‍ക്കാണ് അമീറിന്റെ പ്രതിവര്‍ഷ സഹായം ഗാസയില്‍ ലഭ്യമാവുക. ഗാസയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വേതനം, അടിസ്ഥാന സൗകര്യ വികസനം, വിദ്യഭ്യാസം, ആശുപത്രി തുടങ്ങിയ മേഖലകളിലാണ് അമീറിന്റെ സഹായം ഉള്‍പ്പെട്ടിരിക്കുന്നത്. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH

Top