News Desk

2021-03-26 03:59:39 pm IST
ദോഹ: മധ്യ അമേരിക്കന്‍ രാഷ്ട്രമായ എല്‍ സാല്‍വദോറില്‍ ഖത്തര്‍ സര്‍ക്കാരിന്റെ  ധനസഹായത്തില്‍ സ്‌കൂള്‍ നിര്‍മാണം പൂര്‍ത്തിയായി. എല്‍ സാല്‍വദോറിലെ ഖത്തര്‍ സ്ഥാനപതി താരിഖ് അല്‍ ഉസ്മാന്‍ നേരിട്ടാണ് കഴിഞ്ഞ ദിവസം സ്‌കൂളിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തത്. 

ഖത്തര്‍ വിദ്യഭ്യാസത്തിന് വളരെയധികം പ്രാധാന്യം നല്‍കുന്ന രാഷ്ട്രമാണെന്നും ആഗോള തലത്തില്‍ തന്നെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രാഷ്ട്രങ്ങളില്‍ ഖത്തറിന്റെ വിദ്യഭ്യാസ സഹായങ്ങള്‍ എത്തിച്ചേരുന്നുണ്ടെന്നും അല്‍ ഉസ്മാന്‍ പ്രാദേശിക ഖത്തര്‍ പത്രത്തിനോട് നല്‍കിയ അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടി. 

എല്‍ സാല്‍വദോര്‍ വിദ്യാഭ്യാസ മന്ത്രി മാറിയ ലൂസിയ ഹ്യേമ് ഖത്തര്‍ സര്‍ക്കാരിന്റെ ഈ സല്‍പ്രവൃത്തിയ്ക്ക് കൃതജ്ഞത രേഖപ്പെടുത്തി.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 



Top