News Desk

2021-05-07 09:17:51 pm IST


ലണ്ടന്‍: ഖത്തറിനെതിരെ മോശം പ്രചരണം അഴിച്ചുവിട്ടതിന് അബുദാബി മീഡിയ കമ്പനി എന്ന മാധ്യമ സ്ഥാപനത്തിന് 347720 ഡോളര്‍ പിഴ ചുമത്തി. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മീഡിയ റെഗുലേറ്ററി അതോറിറ്റി ആണ് പിഴ വിധിച്ചത്. ഖത്തര്‍ ഉപരോധ വേളയിലാണ് സൗദിയിലും എമിറേറ്റിസിലും പ്രക്ഷേപണം ചെയ്ത അബുദാബി മീഡിയ കമ്പനി നിര്‍മിച്ച പ്രത്യേക പരിപാടിയെ കുറിച്ച് രൂക്ഷമായ വിമര്‍ശനമുയര്‍ന്നത്. 

ഖത്തര്‍ സര്‍ക്കാര്‍ ഈജിപ്തിലെ മുസ്ലിം ബ്രദര്‍ഹുഡിന് സഹായം നല്‍കിയെന്ന വ്യാജ വാര്‍ത്തയായിരുന്നു അബുദാബി മീഡിയ കമ്പനി നിര്‍മിച്ച പരിപാടിയുടെ ഉള്ളടക്കം. ഖത്തരി ഇന്റലിജന്‍സ് വിഭാഗത്തിന്റേതെന്ന് തെറ്റിദ്ധരിപ്പിക്കുന്ന മറ്റൊരു പരിപാടിയും ചാനലുകളിലൂടെ അബുദാബി മീഡിയ കമ്പനി സംപ്രേക്ഷണം ചെയ്തിരുന്നു. 

മേല്‍ പറഞ്ഞ പ്രോഗ്രാമുകള്‍ രണ്ടും മാധ്യമ സംപ്രേക്ഷണ നിയമങ്ങളുടെ ലംഘനമാണെന്നും ആയതിനാല്‍ ഇക്കാര്യത്തില്‍ നടപടിയെടുക്കണമെന്നും ഖത്തര്‍ ലണ്ടന്‍ ആസ്ഥാനമായ മീഡിയ റെഗുലേറ്ററി അതോറിറ്റിയില്‍ പരാതി നല്‍കിയിരുന്നു. 

ഈ കേസിലാണ് യു.കെ അധികൃതരുടെ ഭാഗത്ത് നിന്നും വിധിയുണ്ടായിരിക്കുന്നത്. 2017 ജൂണ്‍ 28-നാണ് ഈ കേസിനാസ്പദമായ പരിപാടികള്‍ സംപ്രേക്ഷണം ചെയ്തത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top