News Desk

2021-05-07 04:24:22 pm IST

മസ്‌കത്ത്: ഒമാനിലെ സീബില്‍ പഴയ എയര്‍പോര്‍ട്ട് കെട്ടിടത്തില്‍ തീപ്പിടിത്തം. തീ നിയന്ത്രണ വിധേയമാക്കിയതായി അഗ്‌നിശമന സേന അറിയിച്ചു. സംഭവത്തില്‍ ആളപായമോ പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

പഴയ എയര്‍പോര്‍ട്ട് കെട്ടിടത്തിലെ വെയര്‍ഹൗസിലാണ് തീപ്പിടിത്തമുണ്ടായത്. ഉടന്‍ തന്നെ സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോരിറ്റി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയതായി ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top