News Desk

2021-06-09 01:43:27 pm IST
അബുദാബി: ദുബൈ ഡെയ്‌റയിലെ അല്‍ റിഗ്ഗ പ്രദേശത്തെ അപ്പാര്‍ട്ട്‌മെന്റില്‍ തീപിടുത്തമുണ്ടായി. ഫാല്‍ക്കണ്‍ റെസിഡന്‍ഷ്യല്‍ ടവറിന്റെ പതിനാലാം നിലയിലാണ് അപകടം സംഭവിച്ചതെന്ന് ദുബായ് സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. തീപിടിത്തം ഉടന്‍ നിയന്ത്രണവിധേയമാക്കിയതായും പരിക്കുകളോ മരണങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു

ബുധനാഴ്ച രാവിലെ 9:01 നോടെയാണ് തീപിടുത്തമുണ്ടായതായി സിവില്‍ ഡിഫന്‍സിന് വിവരം ലഭിച്ചത്. തുടര്‍ന്ന് പോര്‍ട്ട് സയീദ് ഫയര്‍ സ്റ്റേഷനില്‍ നിന്നുള്ള അഗ്നിശമന സേനാംഗങ്ങള്‍ രാവിലെ 9:07 ന് ടവറില്‍ എത്തി രക്ഷാപ്രവര്‍ത്തനം നടത്തിയതായി ദുബൈ സിവില്‍ ഡിഫന്‍സിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. 

രാവിലെ 9:40 ന് ടവര്‍ ഒഴിപ്പിക്കുകയും തീ നിയന്ത്രണ വിധേയമാക്കുകയും ചെയ്തു. അല്‍ റാസ്, അല്‍ കറാമ ഫയര്‍ സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്‌നിശമന സേനാംഗങ്ങളും ഫയര്‍ എഞ്ചിനുകളും സംഭവസ്ഥലത്തേക്ക് എത്തിയിരുന്നു. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top