News Desk

2021-04-05 06:04:02 pm IST
ദോഹ: ഖത്തറിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ തീപിടിത്തം. ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഒരു ഗാരേജിലാണ് തീപിടുത്തമുണ്ടായത്. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. 

സിവില്‍ ഡിഫന്‍സ് വിഭാഗം തീ നിയന്ത്രണ വിധേയമാക്കിയതായും ആളപായമില്ലെന്നും മന്ത്രാലയം അറിയിച്ചു. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്ത് വിട്ടിട്ടില്ല.




കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക



Top