News Desk

2021-04-01 03:05:23 pm IST
ദോഹ: കഴിഞ്ഞ ദിവസം ഖത്തര്‍ കായിക സാംസ്‌കാരിക മന്ത്രാലയത്തില്‍ നടന്ന അഗ്‌നിശമന സേനയുടെ മോക്ഡ്രില്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു. 

ആഭ്യന്തര മന്ത്രാലയത്തിന്റെ ട്വിറ്റര്‍ അക്കൗണ്ടിലാണ് ചിത്രങ്ങള്‍ സഹിതം ഇക്കാര്യം പറഞ്ഞിരിക്കുന്നത്. അലാം ബെല്‍ ഉപയോഗിച്ച് മുന്നറിയിപ്പ് നല്‍കുകയും ശേഷം മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ മുഴുവന്‍ ഒഴിപ്പിക്കുകയും ചെയ്താണ് മോക്ഡ്രില്‍ പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചത്. 

പ്രത്യേക വിദഗ്ധ സമിതി സേന അഗ്‌നിശമന സേനയുടെ മോക്ഡ്രില്‍ പരിപാടികള്‍ക്ക് മേല്‍നോട്ടം വഹിച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top