ദോഹ: ദോഹയിലെ സെന്റ് റെജിസ് ഹോട്ടൽ കെട്ടിടത്തിന് പുറത്ത് തീപിടുത്തം. ഇന്ന് വൈകുന്നേരം ആറുമണിയോടെയാണ് കെട്ടിടത്തിന് പുറത്ത് തീ പടർന്നത്.
സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ ഉടൻ തന്നെ സ്ഥലത്തെത്തി തീ അണച്ചു. അതേസമയം, ആളപായമില്ലെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അടുത്തിടെ, ധാരാളം തീപിടിത്തങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയാനായി മാനേജുമെന്റ്റുമായി സഹകരിച്ചുകൊണ്ട് കൂടുതൽ വിശദംശങ്ങൾ മന്ത്രാലയം അന്വേഷിച്ചുവരികയാണെന്നും വ്യക്തമാക്കി.