News Desk

2021-05-12 12:45:46 pm IST

ദോഹ: ഖത്തറിലെ അല്‍ വക്രയില്‍ ഒരു കെട്ടിടത്തില്‍ കഴിഞ്ഞ ദിവസം തീപ്പിടിത്തമുണ്ടായതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു. ആഭ്യന്തര മന്ത്രാലയം ട്വിറ്ററില്‍ ഇക്കാര്യം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

അഗ്‌നിശമന സേനയുടെ ഇടപെടലിനെ തുടര്‍ന്ന് വളരെ വേഗത്തില്‍ തീ അണക്കാന്‍ സാധിച്ചെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി. ആളപായാം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഖത്തറില്‍ താപ നില വര്‍ധിച്ചതിനെ തുടര്‍ന്ന് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത് ജാഗ്രതയോടെ നോക്കി കാണണമെന്ന് അധികൃതര്‍ അറിയിച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top