Breaking News
ഡൽഹി കലാപം; ബി.ജെ.പി നേതാക്കൾക്കെതിരെ കേസ് എടുക്കണമെന്ന് നിര്‍ദേശിച്ച ജസ്റ്റിസ് മുരളീധറിന് സ്ഥലംമാറ്റം | ഖത്തർ അമീർ ഇന്ന് ഇമ്രാൻ ഖാനുമായി കൂടിക്കാഴ്ച്ച നടത്തും | ഇറാനിൽ നിന്നും ഖത്തർ , കുവൈറ്റ് പൗരന്മാരെ ഒഴിപ്പിക്കാൻ അമീർ ഉത്തരവിട്ടു | ലോ​ക ടെ​ന്നീ​സി​ലെ മു​ന്‍ ഒ​ന്നാം നമ്പർ താ​രം മ​രി​യ ഷ​റ​പ്പോ​വ ടെ​ന്നീ​സി​ല്‍ നി​ന്ന് വി​ര​മി​ച്ചു | ഡ​ല്‍​ഹി​യി​ലെ സ്​​ഥി​തി​ഗ​തി​ക​ള്‍ സൂ​ക്ഷ്​​മ​മാ​യി വി​ല​യി​രു​ത്തു​ക​യാ​ണെ​ന്ന്​ യു.​എ​ന്‍ സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ | ഒമാനിൽ 2024ഓടെ പൂർണ 5G സേവനം ലഭിക്കും | കൊറോണ വൈറസ് ഭീതിയിൽ കൂടുതൽ ഫ്ലൈറ്റുകൾ ദുബായ് നിർത്തലാക്കി | ഡല്‍ഹി സംഘർഷം : കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശവുമായി രജനീകാന്ത് | ലഘുഭക്ഷണ പാക്കറ്റുകളിൽ ഖത്തറിലേക്ക് കഞ്ചാവ് കടത്താൻ ശ്രമിച്ചത് കസ്റ്റംസ് പിടികൂടി | ദുബായ് ബസ്സുകൾ കൂടുതൽ സ്മാർട്ടാവുന്നു |
2019-08-22 11:51:59am IST
ദോഹ: ഖത്തറിലെ സ്വകാര്യ സ്‌കൂളുകൾക്ക് ആഭ്യന്തര മന്ത്രാലയത്തിലെ സിവിൽ ഡിഫൻസിന്റെ നിർദേശം. സുരക്ഷാ, മുൻകരുതൽ സംവിധാനങ്ങളുടെ ലഭ്യത ഉറപ്പാക്കണമെന്ന് ആണ് നിർദേശം.

സർക്കാർ സ്‌കൂളുകളിൽ മാത്രമല്ല സ്വകാര്യ സ്‌കൂളുകളിലും ഇത്തരം സംവിധാനങ്ങളുടെ ലഭ്യതയും പ്രവർത്തനക്ഷമതയും നിർബന്ധമായും ഉറപ്പാക്കിയിരിക്കണമെന്ന് സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റിലെ മീഡിയ-പ്രതിരോധ വിദ്യാഭ്യാസ വിഭാഗം ഓഫിസർ ഫസ്റ്റ്.ലെഫ.അബ്ദുല്ല ഹാദി അലി അൽമാരി നിർദേശിച്ചു.

സുരക്ഷ, തീപിടിത്ത പ്രതിരോധം, പൊതുസുരക്ഷ എന്നിവയാണ് സിവിൽ ഡിഫൻസ് ഉറപ്പാക്കുന്നത്.സ്‌കൂളുകൾ സിവിൽ ഡിഫൻസിന്റെ നിബന്ധനകൾ പാലിക്കുന്നുണ്ടോയെന്നും സുരക്ഷാ ഉപകരണങ്ങളും മുൻകരുതൽ നടപടികളും ലഭ്യമാണോയെന്നും പരിശോധിക്കാൻ എല്ലാ സ്‌കൂളുകളിലും സിവിൽ ഡിഫൻസിന്റെ മിന്നൽ പരിശോധനകളുണ്ടാകും.

സ്‌കൂളുകളിൽ ബോധവൽക്കരണ ക്ലാസുകളും നടത്തും.ബോധവൽക്കരണ ബ്രോഷറുകളും ലഘുലേഖകളും വിതരണം ചെയ്യും. തീപിടിത്തമുണ്ടായാൽ ഫയർ എക്സ്റ്റിങ്ഗ്യൂഷർ എങ്ങനെയാണ് ഉപയോഗിക്കേണ്ടത്, സുരക്ഷിതമായി എങ്ങനെ പുറത്തു കടക്കാം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് അധ്യാപകർക്കും വിദ്യാർഥികൾക്കും പ്രായോഗിക പരിശീലനം നൽകും. സിവിൽ ഡിഫൻസ്, ഗതാഗത ബോധവൽക്കരണ പ്രോഗ്രാം നടത്തണമെന്ന് ആഗ്രഹിക്കുന്ന സ്‌കൂളുകൾക്ക് മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ റജിസ്റ്റർ ചെയ്യാം. 
Top