News Desk

2021-06-11 05:14:04 pm IST
ദോഹ: ഖത്തറിലെ മറീന പോര്‍ട്ടോ അറേബ്യാ പ്രദേശത്ത് അഗ്‌നിശമന സേന സംഘടിപ്പിച്ച മോക് ഡ്രില്‍ കെട്ടിടമൊഴിപ്പിക്കല്‍ നടപടികള്‍ വിജയകരമായി പൂര്‍ത്തിയാക്കി. സിവില്‍ ഡിഫന്‍സ് തങ്ങളുടെ ഔദ്യോഗിക ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 

സിവില്‍ ഡിഫന്‍സ് ജനറല്‍ ഡയറക്ടറേറ്റിന്റെ ഓപ്പറേഷന്‍സ് ഡിപ്പാര്‍ട്ട്‌മെണ്ടും ടവര്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള യുണൈറ്റഡ് ഡവലപ്‌മെന്റ് കമ്പനിയുടെ സുരക്ഷാ ഉദ്യോഗസ്ഥരും ഈ ഒഴിപ്പിക്കലില്‍ പങ്കെടുത്തു. 

അടിയന്തര സാഹചര്യങ്ങളില്‍ സേന ഏത് വിധത്തിലാണ് പ്രവര്‍ത്തിക്കുക എന്നതിനെ സംബന്ധിച്ച വ്യക്തമായ പരിശീലനമാണ് ജീവനക്കാര്‍ക്കു ഇത് മൂലം നല്കാന്‍ സാധിച്ചതെന്നും മോക് ഡ്രില്‍ സംഘടിപ്പിക്കാന്‍ സഹായിച്ച എല്ലാവര്ക്കും അഗ്‌നി ശമന സേന അധികൃതര്‍ നന്ദി അറിയിച്ച


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Tags :
Qatar Doha
Top