News Desk

2021-03-16 07:50:28 pm IST

തവനൂര്‍: യു.ഡി.എഫ് സ്ഥാനാര്‍ഥിയായി ഔദ്യോഗിക പ്രഖ്യാപനം വരും മുമ്പേ തവനൂരില്‍ റോഡ് ഷോയുമായി ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍. എടപ്പാള്‍ വട്ടംകുളത്തുനിന്നാരംഭിച്ച യാത്രയില്‍ യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ അണിചേര്‍ന്നു.

തവനൂരില്‍ സിറ്റിങ് എം.എല്‍.എ കെ.ടി ജലീലിനെ തോല്‍പ്പിക്കാന്‍ ജനസമ്മതനായ സ്ഥാനാര്‍ഥി വേണമെന്ന നിര്‍ദേശത്തെ തുടര്‍ന്നാണ് കോണ്‍ഗ്രസ് ഫിറോസ് കുന്നംപറമ്പിലിനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. 

ഫിറോസിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നെങ്കിലും അതിനെ അപ്രസക്തമാക്കുന്ന സ്വീകരണമാണ് യു.ഡി.എഫ് കേന്ദ്രങ്ങള്‍ ഒരുക്കിയത്.

നേരത്തെ, തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് ഫിറോസ് കുന്നംപറമ്പില്‍ പറഞ്ഞിരുന്നു. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു പ്രതികരണം. തവനൂര്‍ മറ്റാരും മത്സരിക്കുന്നില്ലെന്ന് പറഞ്ഞത് കൊണ്ടാണ് താന്‍ ആദ്യം സമ്മതിച്ചതെന്നായിരുന്നു ഫിറോസ് പറഞ്ഞിരുന്നത്. 

സീറ്റിന് വേണ്ടി പലരും കടിപിടി കൂടുന്ന സാഹചര്യമുണ്ടായതോടെയാണ് മത്സരിക്കാനില്ലെന്ന് തീരുമാനിച്ചതെന്നും ഫിറോസ് പറഞ്ഞിരുന്നു. വിവാദങ്ങള്‍ ഉള്ള ഒരു സീറ്റും തനിക്കു വേണ്ടെന്നും ഫിറോസ് പറഞ്ഞിരുന്നു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top