തിരുവനന്തപുരം: യു.ഡി.എഫ് സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന ഫിറോസ് കുന്നംപറമ്പില്‍ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും. ഫിറോസ് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കുന്ന കാര്യം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് അറിയിച്ചത്.
തവനൂര്‍ മണ്ഡലത്തില്‍ നിലവിലെ എം.എല്‍.എയും ഉന്നതവിദ്യാഭ്യാസ വകുപ്പുമന്ത്രിയും ഇടതുപക്ഷ സ്ഥാനാര്‍ഥിയുമായ കെ.ടി ജലീലിനെതിരായാണ് ഫിറോസ് മത്സരിക്കുന്നത്. തര്‍ക്കങ്ങള്‍ക്കും അനശ്ചിതത്വങ്ങള്ക്കുമിടെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ഫിറോസിനെ പ്രഖ്യാപിച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് പ്രഖ്യാപിക്കാന്‍ ബാക്കിവെച്ച ഏഴ് സീറ്റുകളിലെ സ്ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസ് പ്രഖ്യാപിച്ചപ്പോഴാണ് ഫിറോസിനെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. സന്നദ്ധ പ്രവര്‍ത്തന രംഗത്ത് സജീവമായ ഫിറോസ് കുന്നംപറമ്പില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ മുതല്‍ക്കൂട്ടാകും എന്നാണ് യു.ഡി.എഫ് കരുതുന്നത്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ALSO WATCH