Breaking News
ബിഷപ് ഫ്രാങ്കോയ്ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് കുറവിലങ്ങാട്ടെ കന്യാസ്ത്രീകള്‍ | വിദേശത്ത് വൻ തൊഴിൽ സാധ്യതകളൊരുക്കി ഒഡെപെക് | ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്കു കാരണം തീവ്രവാദമെന്ന് വൈറ്റ് ഹൗസ് | അഹമ്മദാബാദിൽ തന്നെ സ്വീകരിക്കാൻ ഒരു കോടി പേർ എത്തുമെന്ന് ഡോണാൾഡ് ട്രംപ് | ഡൽഹിയിൽ 1,000 കോടി വിലമതിക്കുന്ന കൊട്ടാരം 400 കോടിയിൽ ചുളുവിൽ സ്വന്തമാക്കി അദാനി ഗ്രൂപ്പ് | ജോര്‍ദാന്‍, ടുണീഷ്യ, അള്‍ജീരിയ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനൊരുങ്ങി ഖത്തര്‍ അമീര്‍ | 'പ്രധാന മന്ത്രി ബഹുമുഖ പ്രതിഭ'; നരേന്ദ്രമോദിയെ പ്രശംസിച്ച് ജസ്റ്റിസ് അരുണ്‍ മിശ്ര | ഇന്ത്യന്‍ ഐ.ടി സ്ഥാപനങ്ങളിൽ ഒരു ലക്ഷത്തിലധികം അമേരിക്കൻ ജീവനക്കാരുണ്ടെന്ന് റിപ്പോർട്ടുകൾ | അസമിലെ തടങ്കല്‍ പാളയങ്ങളില്‍ നടക്കുന്നതിനെക്കുറിച്ച് പുറംലോകത്തെ അറിയിക്കാന്‍ എം.പിമാരുടെ സംഘത്തെ അയക്കണമെന്ന് മുസ്ലീംലീഗ് | 'ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ അവള്‍ക്ക് സ്വാതന്ത്ര്യമുണ്ട്'; ബുര്‍ഖ വിവാദത്തില്‍ മകള്‍ ഖദീജയെ പിന്തുണച്ച് എ.ആര്‍ റഹ്മാന്‍ |
2019-06-20 08:30:30am IST

ഫസ്റ്റ് അബൂദബി ബാങ്ക് ഖത്തറിലെ ശാഖ അടക്കാനും ഖത്തർ ഫൈനാൻഷ്യൽ സെൻറർ ലൈസൻസ് ബാങ്ക് ഉപേക്ഷിക്കാനും തീരുമാനിച്ചു. അതേസമയം ഖത്തറിന് പുറത്തുള്ള പ്രവർത്തനത്തെ ഇത് ഒരു തരത്തിലും ബാധിക്കില്ലെന്നാണ് ബാങ്കിന്റെ വിശദീകരണം. 

ഖത്തർ ശാഖയിലെ ഉപഭോക്താക്കളുടെ അവകാശങ്ങളും താൽപര്യങ്ങളും സംരക്ഷിക്കുമെന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കി. ശാഖയിലെ ജീവനക്കാരെ സംരക്ഷിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും.

ഖത്തർ ഫൈനാൻഷ്യൽ സെൻറർ റെഗുലേറ്ററി അതോറിറ്റി ഉന്നയിച്ച ആരോപണങ്ങൾ ബാങ്ക് തള്ളി. ഖത്തരി കറൻസിയിൽ കൃത്രിമം നടത്തുക എന്ന ഉദ്ദേശ്യത്തോടെ ഇടപാടുകൾ നടത്തിയെന്നായിരുന്നു പ്രധാന ആരോപണം.

 ഇത് തീർത്തും അടിസ്ഥാനരഹിതമാണെന്ന് ബാങ്ക് വിശദീകരിച്ചു. പ്രശ്നം പരിഹരിക്കുന്നതിന് ബന്ധപ്പെട്ടവരുമായി ചേർന്ന് ചില നീക്കങ്ങൾ നടത്തിയെങ്കിലും പരിഹാരം സാധ്യമായില്ല. തുടർന്നാണ് ബ്രാഞ്ച് അടക്കാനുള്ള തീരുമാനം കൈക്കൊണ്ടതെന്നും ബാങ്ക് വ്യക്തമാക്കി


Top