Breaking News
സൗദയിലെ പുണ്യ സ്ഥലങ്ങളിൽ ഫോട്ടോഗ്രാഫി നിരോധിച്ചു | ഷെയ്ഖ് ഹംദാൻ ദുബായിൽ പുതിയ മെഡിക്കൽ സെന്റർ തുറന്നു | ഖത്തറിൽ ഇന്ന് രാത്രി ശക്തമായ കാറ്റുണ്ടാവാൻ സാധ്യതയെന്ന് മുന്നറിയിപ്പ് | ചൈനയിലെ ഖത്തർ എംബസ്സി കൊറോണ വൈറസ് മരുന്നുകൾ വിതരണം ചെയ്തു | വീഡിയോ; ചൈനയിലേക്ക് സൗജന്യ മരുന്നുകളുമായി ഖത്തർ എയർവേയ്‌സിന്റെ അഞ്ച് വിമാനങ്ങൾ | 2022 ഖത്തർ ലോക കപ്പിനായി മൂന്ന് സ്റ്റേഡിയങ്ങൾ കൂടി പണിപൂർത്തിയാവുന്നു | സൗജന്യ മരുന്നുകളുമായി 5 ഖത്തർ എയർവേയ്‌സ് വിമാനങ്ങൾ ചൈനയിലേക്ക് പുറപ്പെട്ടു | സുസ്ഥിരതയില്‍ ഇന്ത്യ 77-ാം സ്ഥാനത്ത്, കുട്ടികളുടെ അഭിവൃദ്ധി സൂചികയില്‍ 131 | കൊറോണ വൈറസ് കണ്ടെത്തിയതിനെ തുടർന്ന് ഇറാനുമായുള്ള അതിർത്തി അടച്ചു ഇറാഖ് | ഹുതികൾക്ക് ഇറാൻ ആയുധ കയറ്റുമതി നടത്തുന്നതിന് തെളിവുകളുമായി പെന്റഗൺ രംഗത്ത് |
2019-07-27 06:29:11pm IST
ദോഹ: 2022 ഖത്തർ  ലോകകപ്പ് ഫുട്ബാളിന് ഒരുങ്ങുന്ന റാസ് അബു അബൂദ്  സ്റ്റേഡിയത്തിന്റെ നിർമാണത്തിനുള്ള  92 കണ്ടെയ്നറുകളുടെ ആദ്യ ബാച്ച്  എത്തിയെന്ന്  സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി & ലെഗസി (എസ്‌സി) അറിയിച്ചു.ഫിഫ ലോകകപ്പ് ചരിത്രത്തിലെ ആദ്യത്തെ സ്റ്റേഡിയത്തിനായുള്ള ആദ്യത്തെ ബാച്ച് കണ്ടെയ്നറുകൾ സൈറ്റിലെത്തിയെന്നും  ഉടൻ തന്നെ ഇൻസ്റ്റലേഷൻ  ആരംഭിക്കുമെന്നും ട്വീറ്റിൽ എസ്‌സി അറിയിച്ചു.

മോഡുലാർ ബിൽഡിംഗ് ബ്ലോക്കുകൾ ഉപയോഗിച്ചാണ് ഖത്തർ 2022 നുള്ള 40,000 സീറ്റുകളുള്ള വേദി നിർമ്മിക്കുക. കണ്ടെയ്നറുകൾ ,മോഡുലാർ ബിൽഡിംഗ് ബ്ലോക്കുകൾ,നീക്കം ചെയ്യാവുന്ന സീറ്റുകൾ,എന്നിവ ഉപയോഗിച്ചാണ് സ്റ്റേഡിയത്തിന്റെ നിർമ്മാണം.  2022 ലെ ഫിഫ ലോകകപ്പ് ഖത്തറിനുശേഷം സീറ്റുകൾ  പൂർണ്ണമായും പൊളിച്ചുമാറ്റുകയും   ഇതിന്റെ ഭാഗങ്ങൾ മറ്റ് കായിക അല്ലെങ്കിൽ കായികേതര പ്രോജക്ടുകളിൽ ഉപയോഗിക്കുകയും ചെയ്യും.

ഖനനം പൂർത്തിയായതായും വേദിയിലെ അടിത്തറ ഉറപ്പുള്ള കോൺക്രീറ്റിൽ നിറച്ചതായും എസ്‌സി വെബ്‌സൈറ്റ് പറയുന്നു. ഡ്രെയിനേജ് നെറ്റ്‌വർക്കുകളുടെയും മറ്റ് യൂട്ടിലിറ്റികളുടെയും നിർമ്മാണ പ്രവർത്തനം അധികൃതർ  ആരംഭിക്കുകയും ചെയ്‌തിട്ടുണ്ട്.

2022 ലെ ഫിഫ ലോകകപ്പ് ഖത്തറിലെ ക്വാർട്ടർ ഫൈനൽ വരെയുള്ള മത്സരങ്ങൾക്ക് ഫെൻ‌വിക് ഇറിബാരൻ ആർക്കിടെക്റ്റ്സ് രൂപകൽപ്പന ചെയ്ത റാസ് അബു അബൂദ് സ്റ്റേഡിയം ഒരു മികച്ച വേദിയാകും. ടൂർണമെന്റിന്റെ സമാപനത്തെത്തുടർന്ന്, സ്റ്റേഡിയം പൊളിച്ചുമാറ്റുകയും പ്രദേശവാസികൾക്ക് ആസ്വദിക്കാൻ വാട്ടർഫ്രണ്ട്  സംവിധാനത്തിലേയ്ക്ക് മാറ്റുകയും ചെയ്യും.


 
Top