News Desk

2021-12-05 12:14:33 pm IST
ന്യൂഡല്‍ഹി: രാജ്യത്ത് ഒരു ഒമിക്രോണ്‍ കേസ് കൂടി സ്ഥിരീകരിച്ചു. ഡല്‍ഹിയിലാണ് പുതിയ കേസ് റിപ്പോര്‍ട്ട് ചെയ്തത്. ടാന്‍സാനിയയില്‍ നിന്നെത്തിയ ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 

ഇയാളെ എല്‍.എന്‍.ജെ.പി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതോടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന അഞ്ചാമത്തെ ഒമിക്രോണ്‍ കേസാണിത്. 11 പേരുടെ സാമ്പിളുകള്‍ പരിശോധന നടത്തിയതില്‍ നിന്നാണ് ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്നവരെ കണ്ടെത്താനുള്ള നടപടികള്‍ ആരോഗ്യ വകുപ്പ് സ്വീകരിച്ച് വരികയാണ്. 

കര്‍ണാടകയ്ക്ക് പിന്നാലെ ഇന്നലെ ഗുജറാത്തിലും മഹാരാഷ്ട്രയിലും ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചിരുന്നു. ഗുജറാത്തില്‍ 72-കാരനും, മഹാരാഷ്ട്രയില്‍ 32-കാരനുമാണ് പുതിയ വകഭേദം സ്ഥിരീകരിച്ചത്. കര്‍ണാടകയില്‍ രണ്ട് പേര്‍ക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ ഒരാള്‍ ഡോക്ടറും മറ്റേയാള്‍ ദക്ഷിണാഫ്രിക്കന്‍ സ്വദേശിയുമാണ്. 

ഗുജറാത്തിലും മഹാരാഷ്ട്രയിലും രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ ഫലം നെഗറ്റീവാണ്. നിരീക്ഷണത്തിലുളളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും കേന്ദ്രം അറിയിച്ചു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top