News Desk

2020-05-22 10:18:17 pm IST

ദോഹ: ഖത്തറിലും കുവൈത്തിലും ഈദുല്‍ ഫിത്വര്‍ ഞായറാഴ്ച. ഖത്തറില്‍ 24 ആം തിയ്യതിയാണ് പെരുന്നാളെന്ന് അവ്കാഫ് ഇസ്ലാമിക് കാര്യ മന്ത്രാലയമാണ് അറിയിച്ചത്. ചാന്ദ്ര നിരീക്ഷണ സമിതിയുടെ ചെയര്‍മാന്‍ ഷെയ്ഖ് ഡോ. തഖില്‍ അല്‍ ഷമ്മാരിയാണ് ഇക്കാര്യം അറിയിച്ചത്. 

കുവൈത്തില്‍ വെള്ളിയാഴ്ച വൈകുന്നേരം ചേര്‍ന്ന ശറഇ അതോറിറ്റി യോഗത്തിനു ശേഷമാണ് പെരുന്നാള്‍ തിയ്യതി പ്രഖ്യാപിച്ചത്. കൊവിഡ് പ്രതിസന്ധിയുടെയും കര്‍ഫ്യൂവിന്റെയും പശ്ചാത്തലത്തില്‍ ആഘോഷമില്ലാതെയാണ് ഇത്തവണ പെരുന്നാള്‍.

Top