News Desk

2021-05-12 09:57:06 pm IST
മസ്‌കത്ത്: ഒമാനില്‍ ഇന്ന് മാസപ്പിറവി ദൃശ്യമായതിനാല്‍ ഈദുല്‍ ഫിത്ര്‍ വ്യാഴാഴ്ചയായിരിക്കുമെന്ന് ഒമാന്‍ മാസപ്പിറവി നിര്‍ണയ കമ്മിറ്റി അറിയിച്ചു. മറ്റു ഗള്‍ഫ്‌രാജ്യങ്ങള്‍ക്കും കേരളത്തിനും ഒപ്പമാണ് ഇത്തവണ ഒമാന്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. 

റമദാന്‍ 29 ബുധനാഴ്ച വൈകീട്ട് ഔഖാഫ്-മതകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ സല്‍മിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ശവ്വാല്‍ മാസപ്പിറവി പ്രഖ്യാപിച്ചത്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

Tags :
Oman Eid
Top