Breaking News
അസമിലെ തടങ്കല്‍ പാളയങ്ങളില്‍ നടക്കുന്നതിനെക്കുറിച്ച് പുറംലോകത്തെ അറിയിക്കാന്‍ എം.പിമാരുടെ സംഘത്തെ അയക്കണമെന്ന് മുസ്ലീംലീഗ് | 'ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ അവള്‍ക്ക് സ്വാതന്ത്ര്യമുണ്ട്'; ബുര്‍ഖ വിവാദത്തില്‍ മകള്‍ ഖദീജയെ പിന്തുണച്ച് എ.ആര്‍ റഹ്മാന്‍ | 'മോദി വിരുദ്ധ മുദ്രാവാക്യം വിളിക്കാന്‍ കുട്ടികളെ പരിശീലിപ്പിക്കുന്നു'; ഷഹീന്‍ ബാഗ് സമരത്തിനെതിരെ സ്മൃതി ഇറാനി | ഗാസയിലെ ഹമദ് സിറ്റിയിലെ താമസക്കാരുടെ കുടിശികയില്‍ ഇളവുകൾ പ്രഖ്യാപിച്ച് ഖത്തര്‍ | കൊറോണ വൈറസ്; ഇറാന്‍ മേയര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട് | കുവൈത്തിൽ നടക്കുന്ന മെയ്ഡ് ഇൻ ഖത്തർ എക്‌സ്‌പോ ശ്രദ്ധേയമാകുന്നു; മൂന്നാം ദിവസവും വൻ തിരക്ക് | 'ഇറാന്‍ ജനാധിപത്യത്തെ യു.എസ് ഭയക്കുന്നു, ഉപരോധം ഏര്‍പ്പെടുത്തിയത് യു.എസിന്റെ പരാജയത്തെ സൂചിപ്പിക്കുന്നു'; അബ്ബാസ് മൗസെവി | രാജ്യത്തിൻറെ വികസന തന്ത്രങ്ങൾ വ്യക്തമാക്കി ഖത്തർ അമീർ | സൗദിയില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ നടത്തിയ വെടിവെയ്പില്‍ കേണല്‍ കൊല്ലപ്പെട്ടു; നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു | ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി കെ. സുരേന്ദ്രന്‍ ചുമതലയേറ്റു; കുമ്മനം രാജശേഖരന്‍, ശോഭാ സുരേന്ദ്രന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തില്ല |
2019-08-12 08:10:00am IST
ദോഹ :  ഈദ് അൽ-അദയുടെ ആദ്യ ദിവസം 1440 മെഡിക്കൽ എമർജൻസി കേസുകൾ റിപ്പോർട്ട് ചെയ്തുവെന്ന് അധികൃതർ. ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ (എച്ച്എംസി) ആശുപത്രികളിൽ 680 അടിയന്തര കേസുകൾ റിപ്പോർട്ട് ചെയ്തു. 

പീഡിയാട്രിക് എമർജൻസി സെന്ററുകളിൽ 760 എണ്ണം  റിപ്പോർട്ട് ചെയ്തു. ഹമദ് ജനറൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ 111 സ്ത്രീ രോഗികളടക്കം 450 കേസുകൾ ലഭിച്ചു. അൽ വക്ര ആശുപത്രിയിൽ 80 സ്ത്രീ രോഗികളടക്കം 230 അടിയന്തര കേസുകളുണ്ടായി.ഗുരുതരമായ കേസുകളൊന്നും ആശുപത്രിയിൽ റിപ്പോർട്ട് ചെയ്തിട്ടില്ല.

എച്ച്എം‌സിക്ക് കീഴിലുള്ള പീഡിയാട്രിക് എമർജൻസി സെന്ററുകളിലായി ആകെ 760 പീഡിയാട്രിക് എമർജൻസി കേസുകളുണ്ട്. അൽ സദ് എമർജൻസി സെന്ററിൽ 400 കേസുകളും അൽ റയ്യാൻ സെന്റർ 231 കേസുകളും എയർപോർട്ട് സെന്റർ 83 കേസുകളും അൽ ധയാൻ 38 കേസുകളും അൽ ഷമലിന് 8  കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്.

അടിയന്തിര സാഹചര്യങ്ങൾക്കായി  95 ഓളം ആംബുലൻസുകൾ രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. ദോഹയ്ക്ക് പുറമേ അൽ വക്ര, സൂക്ക് വഖിഫ്, കത്താറ , സീലിൻ ബീച്ച്, സിമൈസ്മ ബീച്ച് തുടങ്ങിയ സ്ഥലങ്ങളിലും ആംബുലൻസുകൾ നിലയുറപ്പിച്ചിട്ടുണ്ട്. ഹെലികോപ്റ്റർ ആംബുലൻസ്‌ സൗകര്യവും അധികൃതർ ഒരുക്കിയിട്ടുണ്ട്  ഉൾപ്പെടുത്തിയിട്ടുണ്ട്.




Top