News Desk

2022-05-18 09:17:47 pm IST
ദോഹ: ഖത്തറിലെ പ്രവാസികള്‍ക്കുള്ള ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഘട്ടം ഘട്ടമായാണ് നടപ്പാക്കുകയെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ആദ്യ ഘട്ടം സന്ദര്‍ശകരെ കേന്ദ്രീകരിച്ചായിരിക്കുമെന്നും പിന്നീട് പ്രഖ്യാപിക്കുന്ന ചില വ്യവസ്ഥകള്‍ക്കും നടപടികള്‍ക്കും അനുസൃതമായിരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. 

രാജ്യത്തെ മുഴുവന്‍ പ്രവാസികളും സന്ദര്‍ശകരും മന്ത്രാലയം നിര്‍ദേശിക്കുന്ന അംഗീകരിച്ച ഇന്‍ഷുറന്‍സ് കമ്പനികള്‍ മുഖേന ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുകയും അടിസ്ഥാന ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കുകയും വേണം.

ഈ മാസം പ്രാബല്യത്തില്‍ വന്ന ഖത്തറിലെ ആരോഗ്യ സേവനങ്ങളെ നിയന്ത്രിക്കുന്ന 2021-ലെ 22-ാം നമ്പര്‍ നിയമത്തിന്റെ കരട് എക്‌സിക്യൂട്ടീവ് ചട്ടങ്ങള്‍ പൊതു-സ്വകാര്യ മേഖലകളിലെ ആരോഗ്യ സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ളതാണ്. ആരോഗ്യ ഇന്‍ഷുറന്‍സ് സംവിധാനം നടപ്പിലാക്കുന്നത് രാജ്യത്തിന്റെ ആരോഗ്യ സംരക്ഷണ മേഖലയെ പിന്തുണയ്ക്കുന്നതില്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതുള്‍പ്പെടെ ആരോഗ്യ സംരക്ഷണം നല്‍കുന്നതില്‍ മത്സരക്ഷമത വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്ന് മന്ത്രാലയം ഊന്നിപ്പറഞ്ഞു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top