News Desk

2021-03-10 03:07:29 pm IST
ധാക്ക: ബംഗ്ലാദേശില്‍ നിന്ന് ആദ്യമായി ട്രാന്‍സ്‌ജെന്‍ഡര്‍ വാര്‍ത്ത അവതാരക. വനിതാ ദിനത്തിലാണ് തഷ്ണുവാ അനന്‍ ഷിഷിര്‍ സ്‌ക്രീനിനു മുന്നില്‍ അവതാരകയായെത്തിയത്. 

തുടക്കത്തില്‍ ഭയം തോന്നിയിരുന്നു. പതിയെ താന്‍ സ്വാഭാവികമായി വായിക്കാന്‍ തുടങ്ങിയെന്ന് തഷ്ണുവാ പറയുന്നു. വാര്‍ത്ത വായിച്ചു കഴിഞ്ഞയുടന്‍ തഷ്ണുവയുടെ നേര്‍ക്ക് ഇരുവശത്തുമുള്ള സ്ത്രീകള്‍ പുഷ്പങ്ങള്‍ നീട്ടുന്നതും വീഡിയോയില്‍ കാണാം.

വാര്‍ത്ത വായിച്ചു തീര്‍ന്നപ്പോഴേക്കും സന്തോഷം കൊണ്ട് കരഞ്ഞുപോയി. ഈ അംഗീകാരം ട്രാന്‍സ്‌ജെന്‍ഡര്‍ സമുദായത്തിന് കൂടുതല്‍ സ്വീകാര്യത നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തഷ്ണുവ പറഞ്ഞു. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 
Top