ജക്കാര്‍ത്ത: മത്സ്യബന്ധന തൊഴിലാളികളുടെ വലയില്‍ കുടുങ്ങിയ കുഞ്ഞന്‍ സ്രാവിന്റെ തലക്ക് മനുഷ്യന്റേതിനോടു സാമ്യം. ഇന്തോനേഷ്യയില്‍ ഈസ്റ്റ് നൂസ ടെന്ഗര പ്രവിശ്യയിലെ റോട്ട് എന്ഡാവോക്കു സമീപമാണ് സംഭവം.
മത്സ്യബന്ധന തൊഴിലാളി തന്നെ പങ്കുവെച്ച ചിത്രം അതിവേഗമാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. വലയില്‍ കുടുങ്ങിയത് വലിയ സ്രാവ് ആയിരുന്നു.
എന്നാല്‍ പിറ്റേന്ന് അതിന്റെ വയറു പിളര്‍ന്നപ്പോള്‍ കിട്ടിയ മൂന്നു കുഞ്ഞുങ്ങളിലൊന്നിനാണ് മനുഷ്യത്തലയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മറ്റുള്ളവയുടെ മുഖത്തിന് ഈ മാറ്റം ഇല്ല.
മനുഷ്യന്റെ തലയോടു സാമ്യം കണ്ടതോടെ ഉടനെ അതിനെയുമെടുത്ത് വീട്ടിലേക്കോടിയ മത്സ്യബന്ധന തൊഴിലാളി ഫോട്ടോ സമൂഹ മാധ്യമങ്ങള്‍ വഴി പങ്കുവെക്കുകയായിരുന്നു.
അതേസമയം, ഈ സ്രാവിന് കുഞ്ഞിനെ വാങ്ങാന്‍ അയല്‍ക്കാരുള്‍പ്പെടെ താല്പര്യം കാണിച്ചതായും എന്നാല്‍ വേണ്ടെന്നു വെക്കുകയായിരുന്നുവെന്നും ഇയാള്‍ പറഞ്ഞു.
സംഭവമറിഞ്ഞതോടെ കാഴച കാണാന്‍ എത്തുന്നവരുടെ തിരക്കാണിപ്പോള്‍ നാട്ടില്‍. പലരും വാങ്ങാനും താല്പര്യം കാണിക്കുന്നുണ്ട്. എന്നാല്‍, ഈ സ്രാവ് തനിക്ക് ഭാഗ്യം കൊണ്ടുവരുമെന്ന വിശ്വാസത്തില്‍ വില്‍ക്കാതെ കാത്തിരിക്കുകയാണ് ഇയാള്‍.
ജനനത്തിലെ ചെറിയ പിശകു കാരണമാകാം സ്രാവിന് കുഞ്ഞിന്റെ മുഖത്തെ ഈ മാറ്റമെന്ന് മറൈന്‍ സംരക്ഷണ ബയോളജിസറ്റും അരിസോണ സറ്റേറ്റ് യൂണിവേഴ്സിറ്റി പോസ്റ്റ്ഡോകടറല് ഗവേഷകനുമായ ഡോ. ഡേവിഡ് ഷിഷ്മാന് പറഞ്ഞു.