News Desk

2022-09-07 04:28:04 pm IST
കൊച്ചി: ഫോര്‍ട്ട്കൊച്ചിയില്‍ മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിയ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റു. ആലപ്പുഴ അന്ധകാരനഴി സ്വദേശി സെബാസ്റ്റ്യനാണ് വെടിയേറ്റത്. ഇയാളുടെ ചെവിക്കാണ് പരിക്കേറ്റത്. പരിക്ക് സാരമുള്ളതല്ലെന്നാണ് സൂചന. 

രാവിലെ കടലില്‍ പോയിമടങ്ങുമ്പോൾ ഫോര്‍ട്ട് കൊച്ചി തീരത്തിന് സമീപത്തുവെച്ചാണ് വെടിയേറ്റത്. ഐഎന്‍എസ് ദ്രോണാചാര്യക്ക് സമീപത്തുനിന്നാണ് വെടിയേറ്റതെന്നും സൂചനയുണ്ട്. ബോട്ടുകള്‍ കടന്നുപോകുന്ന സ്ഥലത്ത് മുമ്പ് ഇത്തരം സംഭവമുണ്ടായിട്ടില്ല. അതേസമയം നാവികസേനയുടെ ഫയറിങ് പരിശീലനം നടത്തുന്ന പ്രദേശമാണിതെന്നും സൂചനയുണ്ട്. പരിശീലനത്തിന് ഉപയോഗിക്കുന്ന തരത്തിലുള്ള ബുള്ളറ്റ് ബോട്ടിൽ നിന്ന് കണ്ടെത്തുകയും ചെയ്തു. എന്നാൽ നാവിക സേന ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. ഇക്കാര്യങ്ങളെല്ലാം പൊലീസ്  പരിശോധിക്കുന്നുണ്ട്.

ഫയറിങ് പരിശീലനം നടക്കുന്ന സമയത്ത് അതുവഴി മത്സ്യബന്ധന ബോട്ടുകളും മറ്റും കടന്ന് പോകുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്താറുണ്ട്. അതു സംബന്ധിച്ച് നിര്‍ദേശങ്ങളും മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കാറുണ്ടായിരുന്നു. എന്നാല്‍ ഇന്ന് അത്തരത്തില്‍ പരിശീലനം ഉള്ളതായി വിവരം ലഭിച്ചിട്ടില്ലെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top