News Desk

2021-02-07 02:03:01 pm IST

ദോഹ: ഖത്തറിലെ മീന്‍ മാര്‍ക്കറ്റുകള്‍ സാധാരണ പ്രവര്‍ത്തനങ്ങളിലേയ്ക്ക് തിരിച്ചു വരുന്നതായി മല്‍സ്യ ബന്ധനക്കാര്‍. പ്രാദേശിക പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കടലില്‍ പോകാന്‍ നിരന്തരം കാലാവസ്ഥ മുന്നറിയിപ്പുകള്‍ ഉണ്ടായിട്ടും വാണിജ്യ മന്ത്രാലയം മല്‍സ്യബന്ധനക്കാര്‍ക്ക് കാര്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താതിരുന്നത് ഗുണകരമായി. 

ഖത്തറിലെ ജനസംഖ്യക്ക് ആവശ്യമായ രീതിയില്‍ മല്‍സ്യമെത്തിക്കാന്‍ നിലവില്‍ സാധിക്കുന്നുണ്ട്. മല്‍സ്യം കൃത്യമായ രീതിയില്‍ വിപണിയില്‍ ലഭ്യമാവുന്നത് കൊണ്ട് മല്‍സ്യവില നിയന്ത്രിക്കാന്‍ അധികൃതര്‍ക്ക് സാധിക്കുന്നുണ്ട്. 

ഖത്തറില്‍ ഏറെ ഡിമാന്‍ഡ് ഉള്ള ഹമൂര്‍ മത്സ്യം ഒരു കിലോയ്ക്ക് കഴിഞ്ഞ വാരം 29 റിയാലില്‍ എത്തിയത് ഗുണകരമാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഹമൂര്‍ മത്സ്യത്തിന് വീണ്ടും വില കുറഞ്ഞതായം റിപ്പോര്‍ട്ടുകളുണ്ട്. 

അതേസമയം, മല്‍സ്യ മാര്‍ക്കറ്ററുകളിലെ വില നിര്‍ണയം ഡിമാന്റിനും വില്‍പനക്കും അനുസൃതമായി ക്രമീകരിക്കാന്‍ വാണിജ്യ മന്ത്രാലയം നടപടികള്‍ സ്വീകരിക്കണമെന്നാണ് മല്‍സ്യകച്ചവടക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Top