News Desk

2022-05-10 05:19:51 pm IST
ദോഹ: ഖത്തറില്‍ ഫിഫയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ 2022 ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക ലോഗോ പതിച്ച വസ്ത്രങ്ങളും തൊപ്പികളും വിറ്റതിന് അഞ്ചുപേരെ അറസ്റ്റ് ചെയ്തു. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷനിലെ സാമ്പത്തിക, സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള പ്രത്യേക വിഭാഗമാണ് അഞ്ചു പേരെ അറസ്റ്റ് ചെയ്തത്. 

ലോകകപ്പ് ചിഹ്നങ്ങള്‍ പതിച്ച ടീ ഷര്‍ട്ടുകളും തൊപ്പികളും ഉള്‍പ്പെടെയുള്ള വസ്ത്രങ്ങളുടെ ചിത്രങ്ങള്‍ ആഭ്യന്തര മന്ത്രാലയം ട്വിറ്ററില്‍ പങ്കുവെച്ചു.വിശദമായ പരിശോധനയ്ക്കും അന്വേഷണത്തിനും ശേഷമാണ് പ്രതികളെ അറസ്റ്റ് ചെയ്യുകയും ലോകകപ്പിന്റെ ഔദ്യോഗിക ലോഗോ അടങ്ങിയ വസ്ത്രങ്ങള്‍ പിടിച്ചെടുത്തതെന്നും  മന്ത്രാലയം അറിയിച്ചു.

ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു.തുടര്‍ നടപടികള്‍ക്കായി പ്രതികളെ പ്രോസിക്യൂഷന് കൈമാറി. ലോകകപ്പ് ചിനങ്ങളും പ്രതീകങ്ങളും മുന്‍കൂര്‍ അനുമതിയില്ലാതെ ഉപയോഗിച്ചാല്‍ കടുത്ത നടപടികള്‍ നേരിടേണ്ടി വരുമെന്ന് മന്ത്രാലയം പല തവണ മുന്നറിയിപ്പ് നല്‍കിയിരുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക



Top