ജയ്പൂര്‍: കളിക്കുന്നതിനിടെ ധാന്യം സംഭരിക്കുന്ന പത്തായത്തില് കുടുങ്ങി അഞ്ചു കുട്ടികള്‍ ശ്വാസംമുട്ടി മരിച്ചു. രാജസ്ഥാനിലെ ബിക്കാനീറില്‍ ഹിമ്മത് സാഗര്‍ ഗ്രാമത്തിലാണ് സംഭവം. അഞ്ചു പേര്‍ക്കും എട്ടുവയസ്സില്‍ താഴെയാണ് പ്രായം.
സേവറാം, രവീന, പൂനം, രാധ, മാലി എന്നിവരാണ് മരിച്ചത്. കാലിയായ പത്തായത്തില് കുട്ടികള്‍ കയറുകയും പത്തായത്തിന്റെ വാതില്‍ അടഞ്ഞുപോകുകയുമാനുണ്ടായത്. ഇതോടെ കുട്ടികള്‍ക്ക് പുറത്തു കടക്കാനായില്ല. ശ്വാസംമുട്ടിയാണ് കുട്ടികള്‍ മരിച്ചതെന്ന് പൊലീസ് പറയുന്നു.
അമ്മ നടത്തിയ തെരച്ചിലിലാണ് പത്തായത്തിനുള്ളില്‍ ബോധക്ഷയരായി കുട്ടികളെ കണ്ടെത്തിയത്. എല്ലാവരെയും ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക