അബുദാബി: യു.എ.ഇയില്‍ പുതുതായി അഞ്ച് പേര് കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണം 1497 ആയി. രാജ്യത്ത് പുതുതായി 2084 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചപ്പോള്‍ 2202 പേര് രോഗുമുക്തി നേടുകയും ചെയ്തു. വിവിധ രാജ്യക്കാരാണ് പുതുതായി രോഗം ബാധിച്ചവര്‍. ഇവരുടെയെല്ലാം ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതര്‍ അറിയിച്ചു.
രാജ്യത്ത് ഇതുവരെ 4,61,444 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതില്‍ 4,45,355 പേര് രോഗമുക്തി നേടിയതായും ആരോഗ്യ-രോഗ പ്രതിരോധ മന്ത്രാലയം അറിയിച്ചു. നിലവില്‍ 14,592 പേരാണ് ചികിത്സയില്‍ കഴിയുന്നത്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക