News Desk

2021-04-29 08:15:01 pm IST
ദോഹ:  ഖത്തറില്‍ ഇന്ന് 687 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതില്‍ 342 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 345 പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,633 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. 

ഇതോടെ രാജ്യത്ത് ആകെ രോഗം ഭേദമായവരുടെ എണ്ണം 187951 ആയി. രാജ്യത്ത് ഇന്ന് കൊവിഡ് ബാധിച്ച് അഞ്ച് പേര്‍ കൂടി മരണപ്പെട്ടു.41, 49, 65, 75, 82 എന്നീ പ്രായമുള്ളവരാണ് മരിച്ചത്.  ഇതോടെ ഖത്തറിലെ ആകെ കൊവിഡ് മരണം 450 ആയി. 

നിലവില്‍ 16575 പേരാണ് രാജ്യത്ത് ചികിത്സയില്‍ കഴിയുന്നത്. അതില്‍ 910 പേര്‍ വിവിധ ആശുപത്രികളില്‍ കഴിയുന്നു. 377 പേരാണ് ഇനി തീവ്രപരിചരണത്തിനുള്ളത്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top