News Desk

2022-08-15 09:09:50 pm IST
മനാമ: മയക്കുമരുന്ന് കൈവശം വച്ചതിന് അഞ്ച് പ്രവാസികളെ അറസ്റ്റ് ചെയ്തു. 16000 ദിനാർ (33 ലക്ഷം രൂപ) വിലവരുന്ന മയക്കുമരുന്നാണ് പിടിച്ചത്.

25 വയസ്സിനും 42 വയസ്സിനും ഇടയിൽ പ്രായമുള്ളവരെയാണ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് ഫോറന്‍സിക് സയന്‍സ് അറസ്റ്റ് ചെയ്തത്. എല്ലാവരും ഏഷ്യക്കാരാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ കൂടുതൽ വിവരങ്ങൾ ഒന്നും ലഭ്യമല്ല. ആന്റി നര്‍ക്കോട്ടിക്സ് വിഭാഗത്തിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്.

രണ്ട് വ്യത്യസ്‍ത സംഭവങ്ങളിലായി പിടിയിലായ എല്ലാവരെയും തുടര്‍ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top