News Desk

2021-04-27 06:49:43 pm IST

അബുദാബി: യു.എ.ഇയില്‍ രണ്ടു വാഹനങ്ങള്‍ കൂട്ടിയിടിച്ച് അഞ്ചു പേര്‍ മരിച്ചു. അല്‍ ദാഫ്രയിലാണ് അപകടമുണ്ടായത്. ഒരു എമിറാത്തി, ഒരു അറബ് പൗരന്‍, മൂന്നു ഇന്ത്യക്കാരായ പ്രവാസികള്‍ എന്നിവരാണ് മരിച്ചത്. ഒരു എമിറാത്തി പൗരനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അല്‍ ദാഫ്രയിലെ അസാബ് പ്രദേശത്താണ് അപകടമുണ്ടായത്. റോഡില്‍ വാഹനം ഉണ്ടെന്ന് വ്യക്തമാകാതെ ഒരു വാഹനം പ്രധാന റോഡിലേക്ക് പ്രവേശിച്ചതാണ് അപകടത്തിന് കാരണമായതെന്ന് ട്രാഫിക് വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. 

രണ്ടു വാഹനങ്ങളും തമ്മില്‍ കൂട്ടിയിടിച്ച് കത്തുകയാണുണ്ടായത്. അതേസമയം, മരിച്ച ഇന്ത്യക്കാരുടെ വീടുകളില്‍ അപകടത്തെ കുറിച്ച് അറിയിച്ചിട്ടുണ്ടെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. 

അപകടത്തെക്കുറിച്ച് അബുദാബി പൊലീസ് അന്വേഷിക്കുന്നുണ്ടെന്നും മൃതദേഹങ്ങള്‍ നാട്ടിലേയ്ക്ക് അയക്കുന്നതിനും നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട മറ്റ് ഔപചാരികതകള്‍ പൂര്‍ത്തിയാക്കുന്നതിനും സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്നും എംബസി അറിയിച്ചു.

അതേസമയം, വാഹനമോടിക്കുമ്പോള്‍, പ്രത്യേകിച്ച് ക്രോസ്‌റോഡുകളിലും പ്രവേശന പാതകളിലും ഡ്രൈവര്‍മാര്‍ ശ്രദ്ധാലുവായിരിക്കണമെന്നും വേഗ പരിധി പാലിക്കണമെന്നും അബുദാബി പൊലീസ് ആവശ്യപ്പെട്ടു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top