News Desk

2021-04-13 06:39:34 pm IST
ദോഹ: ഖത്തറില്‍ ഇന്നും ആയിരത്തിനടുത്ത് കൊവിഡ് രോഗികള്‍. ഇന്ന് പുതുതായി 981 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 250 പേര്‍ വിദേശത്തു നിന്നും മടങ്ങിയെത്തിയവരാണ്. 731 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 

രാജ്യത്ത് പുതുതായി അഞ്ച് പേര്‍ കൂടി വൈറസ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണം 340 ആയി. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 593 പേര്‍ കൂടി രോഗമുക്തി നേടി. 

ഇതോടെ ആകെ രോഗമുക്തി 170,787 ആയി. രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 20,852 പേരാണ്. 1,725 പേര്‍ വിവിധ ആശുപത്രികളില്‍ കഴിയുന്നു. 479 പേരാണ് തീവ്രപരിചരണത്തിലുള്ളത്. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക



Top