News Desk

2021-03-01 05:30:05 pm IST
നാഗ്പൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ദുര്‍മന്ത്രവാദം നടത്താന്‍ പ്രേരിപ്പിച്ച കേസില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. മന്ത്രവാദത്തില്‍ പങ്കുചേര്‍ന്നാല്‍ 50കോടി രൂപ മഴയായ് പെയ്യുമെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു ചൂഷണം.

ഫെബ്രുവരി 26ന് പെണ്‍കുട്ടി നാഗ്പുര്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. അഞ്ചംഗ സംഘത്തിലെ ഒരാളെത്തി പെണ്‍കുട്ടിയോട് മറ്റു നാലുപേര്‍ക്കൊപ്പം ദുര്‍മന്ത്രവാദത്തില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. 

ചടങ്ങിനിടെ വിവസ്ത്രയാക്കുമെന്ന് പറഞ്ഞതോടെ പെണ്‍കുട്ടിക്ക് സംശയം തോന്നി. തുടര്‍ന്ന് ഒഴിഞ്ഞുമാറിയ പെണ്‍കുട്ടിയെ സംഘം ശല്യപ്പെടുത്താന്‍ തുടങ്ങി. ഇതോടെ പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

വിക്കി ഗനേശ് ഗപ്രി (20), ദിനേശ് മഹാദേവ് നികാരെ (25), രാമകൃഷ്ണ ദാദാജി മസ്‌കര്‍(41), വിനോദ് ജയറാം മസ്രം (42), സോപന്‍ ഹരിബാഹു കുംറെ(35) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പോക്‌സോ പ്രകാരവും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top