Sports Desk

2021-07-09 08:45:53 pm IST

ദോഹ: ഖത്തര്‍ ആതിഥേയത്വം വഹിക്കുന്ന ഫിഫ 2022 ഫുട്ബാള്‍ ലോക കപ്പുമായി ബന്ധപ്പെട്ട് അഞ്ച് സ്റ്റേഡിയങ്ങള്‍ പണിപൂര്‍ത്തിയതായി സുപ്രീം കമ്മറ്റി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ഖത്തര്‍ ലോക കപ്പ് 500 ദിന കൗണ്ട് ഡൗണ്‍ പ്രത്യേക പരിപാടിയിലാണ് സുപ്രീം കമ്മറ്റി അധികൃതര്‍ ഇക്കാര്യം
വ്യക്തമാക്കിയത്. 

അല്‍ ഖോറിലെ അല്‍ ബേത് സ്റ്റേഡിയത്തിലായിരിക്കും ലോക കപ്പ് ആദ്യ മത്സരം അരങ്ങേറുന്നത്. 60,000 ആളുകള്‍ക്കായിരിക്കും ഉദ്ഘാടന മത്സരത്തില്‍ പ്രവേശനം അനുവദിക്കുക. ലോക കപ്പ് ആതിഥേയത്വം വഹിക്കുന്ന എട്ടു സ്റ്റേഡിയങ്ങളും 50 കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ കാണികള്‍ക്ക് ഒരേ ദിവസം നിരവധി മത്സരങ്ങള്‍ കാണാന്‍ അവസരമൊരുങ്ങും. 

ഇത് മുന്‍ ലോക കപ്പുകളില്‍ ഇല്ലാത്ത സൗകര്യമാണെന്ന് സുപ്രീം കമ്മറ്റി അധികൃതര്‍ അറിയിച്ചു.
ഡിസംബര്‍ 18 2022-നു ലുസൈല്‍ സ്റ്റേഡിയത്തിലാണ് 80000 കാണികള്‍ക്ക് കളി കാണാന്‍ അവസരമൊരുക്കി ലോക കപ്പ് ഫൈനല്‍ സംഘടിപ്പിക്കുന്നത്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top