News Desk

2021-04-05 05:58:10 pm IST

പത്തനംതിട്ട: പത്തനംതിട്ട കുമ്പഴയില്‍ മര്‍ദ്ദനമേറ്റ അഞ്ചു വയസ്സുകാരി മരിച്ചു. തമിഴ്നാട് രാജപാളയം സ്വദേശി കനകയുടെ മകളായ അഞ്ച് വയസ്സുകാരിയാണ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വെച്ച് മരിച്ചത്. സംഭവത്തില്‍ കുട്ടിയുടെ രണ്ടാനച്ഛന്‍ അലക്സിനെ(23) പൊലീസ് കസ്റ്റഡിയിലെടുത്തു.

രണ്ടു ദിവസമായി കുട്ടിക്ക് മര്‍ദ്ദനമേറ്റിരുന്നുവെന്ന് കനക പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. തുടര്‍ന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കുട്ടിയുടെ ശരീരത്തില്‍ മൂര്‍ച്ചയേറിയ ആയുധം കൊണ്ട് വരഞ്ഞ പാടുകളുണ്ട്. മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 

നാല് മാസം മുമ്പാണ് കനകയും അലക്സും കുമ്പഴയിലെ വാടക വീട്ടില്‍ താമസം ആരംഭിച്ചത്. കഴിഞ്ഞ ഏഴ് വര്‍ഷമായി പത്തനംതിട്ടയിലെ വിവിധയിടങ്ങളിലായി വീട്ടുജോലി ചെയ്തുവരികയാണ് കനക. ഇതിനിടെയാണ് അലക്സിനൊപ്പം താമസം തുടങ്ങിയത്. 

തിങ്കളാഴ്ച ജോലി കഴിഞ്ഞ് വീട്ടിലെത്തിയ കനക മര്‍ദ്ദനമേറ്റ് കിടക്കുന്ന മകളെയാണ് കണ്ടത്. അലക്സിനോട് കാര്യം തിരക്കിയപ്പോള്‍ ഇയാള്‍ കനകയെ മര്‍ദ്ദിച്ചു. തുടര്‍ന്ന് സമീപവാസിയുടെ സഹായത്തോടെ കുട്ടിയെ ആദ്യം സ്വകാര്യ ക്ലിനിക്കിലും പിന്നീട് ജനറല്‍ ആശുപത്രിയിലും എത്തിക്കുകയായിരുന്നു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top