ബിശ്വനാഥ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയും ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ പ്രതിയ്ക്ക് വധശിക്ഷ. ബിശ്വനാഥ് അഡീഷന്‍ ജില്ലാ സെഷന്‍സ് കോടതിയാണ് പ്രതി മംഗല്‍ പൈക് വധശിക്ഷ വിധിച്ചത്.
2018-ല്‍ അസമിലെ ബിശ്വനാഥ് ജില്ലയിലെ സൂട്ട പൊലീസ് സ്റ്റേഷന് പരിധിയിലുള്ള ഡെക്കോറായ് ടീ ഗാര്ഡന് ഏരിയയിലാണ് ദാരുണ സംഭവം നടന്നത്. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ബന്ധുവാണ് മംഗല്‍ പൈക്. പെണ്‍കുട്ടിയുടെ വീട്ടില്‍ ജോലിക്കെത്തിയ പ്രതി ചോക്ലേറ്റ് വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ വനത്തിലേക്ക് കൊണ്ടു പോവുകയായിരുന്നു.
ബലാത്സംഗം ചെയ്ത ശേഷം പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ മംഗല്‍ മൃതദേഹം ഒളിപ്പിക്കുകയും ചെയ്തു. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ സൂതിയ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 363, 376 (എ), 302, 201 വകുപ്പുകള്‍, ലൈംഗിക പീഡനങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള ആറാം വകുപ്പ് എന്നിവ പ്രകാരം മംഗല്‍ പൈക്ക് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. പ്രതിക്കെതിരെ പോക്സോ നിയമവും ചുമത്തിയിട്ടുണ്ട്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെവാട്സ്ആപ്പ്ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക