Breaking News
ഖത്തർ - സൗദി പ്രശ്നങ്ങൾ വഷളാക്കുന്നതിന് പിന്നിൽ അബൂദബി: അൽ അറബ് പത്രം | ഖത്തറിൽ കഫാല നിയമം അവസാനിപ്പിക്കാനുള്ള നടപടികളെ അഭിനന്ദിച്ചു യൂറോപ്യൻ സംഘം | ഖത്തറിലേക്ക് കൂടുതൽ ബംഗ്ലാദേശി തൊഴിലാളികൾ എത്തിയേക്കും | ഖത്തറിലെ ഭക്ഷ്യ ഉല്പാദന കമ്പനിയായ 'ബലദനയുടെ' മേധാവി രാജി വച്ചതായി അധികൃതർ അറിയിച്ചു | നിയമ ലംഘനം; ഖത്തറിൽ ബലദിയ 8 ഭക്ഷണ ശാലകൾ അടപ്പിച്ചു | സൗദിയിൽ പ്രതിമാസ പെട്രോൾ വില വർദ്ധനവ് നിലവിൽ വന്നു | പ്രവാസികളെ വിവാഹം കഴിച്ച ഒമാനി സ്ത്രീകളുടെ കുട്ടികൾക്ക് ട്യൂഷൻ ഫീസ് ഈടാക്കില്ല | കുവൈത്ത് ദേശീയ ദിനത്തിന് 5 ദിവസത്തെ അവധി | ദുബായ് വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയ ഡെലിവറി ബോയിയെ ശിക്ഷിച്ചു | ഖത്തറിൽ മെർസ് കേസ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം |
2019-06-20 09:56:28am IST

തിരുവനന്തപുരം: ഉത്സവ സീസണില്‍ വിദേശത്തുനിന്നുള്ള വിമാന നിരക്ക് വര്‍ധനയില്‍ കേന്ദ്രം ഇടപെടാത്തത് കേരളത്തോടുള്ള വിവേചനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിമാന നിരക്ക് വര്‍ധിപ്പിക്കരുതെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

നോര്‍ക്കയുടെ തിരിച്ചറിയല്‍ കാര്‍ഡുള്ള പ്രവാസികള്‍ക്കും കുടുംബങ്ങള്‍ക്കും വിമാന നിരക്കില്‍ എട്ട് ശതമാനം കുറവ് നല്‍കാമെന്ന് ഒമാന്‍ എയര്‍വേസുമായി ധാരണയിലെത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം അദാനി ഗ്രൂപ്പിന് നല്‍കാനുള്ള വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Top