Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |
ദോഹ: ആല്‍പ്‌സ് പര്‍വതനിരകളിലെ ഏറ്റവും ഉയര്‍ന്ന മലയായ മാറ്റർഹോൺ പർവതത്തെ കീഴ്‌പ്പെടുത്തി ഖത്തർ  പതാക. ഖത്തരി സാഹസികനായ ഫഹദ് ബദർ ദേശീയ പതാകയുമായി  പർവതത്തിന്റെ  മുകളിലെത്തിയത്.

സമുദ്രനിരപ്പില്‍ നിന്ന് 4478 മീറ്റര്‍ ഉയരമുള്ള മാറ്റര്‍ഹോണ്‍, ഇറ്റലിയുടെ അതിര്‍ത്തിപ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. മലകയറ്റക്കാരുടെ പറുദീസയാണ് ഇന്നിവിടം.മഞ്ഞുകാലത്ത് മലയോരങ്ങള്‍ സ്‌കീയിങ് വിദഗ്ധരാല്‍ നിറയും.

മാറ്റര്‍ഹോണിന്റെ താഴ് വാര ഗ്രാമമായ സെര്‍മാറ്റ് നയനമനോഹരമായ കാഴ്ചകളാല്‍ സമൃദ്ധമാണ്. ലോകോത്തര റിസോര്‍ട്ടുകളും ഭോജനശാലകളും വിനോദകേന്ദ്രങ്ങളും ഇവിടെ സജീവമാണ്. ശുദ്ധവായൂ നിലനിര്‍ത്താന്‍ മോട്ടോര്‍വാഹനങ്ങള്‍ക്ക് നിയന്ത്രണമുള്ള പ്രദേശമെന്ന പ്രത്യേകതയും സെര്‍മാറ്റിനുണ്ട്.
Top