News Desk

2021-03-08 06:06:32 pm IST
ദോഹ: ഖത്തറില്‍ കൊവിഡ് വാക്‌സിന്‍ എടുക്കാന്‍ ജനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിന്റെ ഭാഗമായി തങ്ങളുടെ ഉല്‍പന്നങ്ങള്‍ വാങ്ങുമ്പോള്‍ പത്ത് ശതമാനം ഡിസ്‌കൗണ്ട് അനുവദിച്ചതായി വിധാം ഭക്ഷ്യ കമ്പനി. ജനങ്ങള്‍ വാക്‌സിനെടുക്കാന്‍ മുന്നോട്ട് വരേണ്ടതുണ്ട് എന്ന് കമ്പനി ഇതുമായി ബന്ധപെട്ടു പുറത്തിറക്കിയ പത്രക്കുറിപ്പില്‍ ഓര്‍മിപ്പിച്ചു. 

ഖത്തറിലെ വിധാം കമ്പനിയുടെ എല്ലാ ബ്രാഞ്ചുകളിലും ആദ്യ കൊവിഡ് വാക്‌സിന്‍ എടുത്തവര്‍ക്ക് ഡിസ്‌കൗണ്ട് ലഭ്യമാണ്. നിലവില്‍ ഖത്തറിലെ റീട്ടെയില്‍ ഇറച്ചി മാര്‍ക്കറ്റില്‍ പ്രാദേശിക ബ്രാന്‍ഡായി ഉയര്‍ന്ന് വരികയാണ് വിധാം കമ്പനി. വാക്‌സിനെടുത്തവര്‍ ബന്ധപ്പെട്ട രേഖകളുമായാണ് ഡിസ്‌കൗണ്ട് ലഭിക്കാനായി ബ്രാഞ്ചുകളില്‍ ഹാജരാക്കേണ്ടത്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top