News Desk

2021-02-03 06:46:22 pm IST
ദോഹ: ദോഹ, അല്‍ ഖോര്‍ എന്നിവടങ്ങളില്‍ കൊവിഡ് മൂലം വിഷമതകള്‍ അനുഭവിക്കേണ്ടി വന്ന 1320 കുടുംബങ്ങള്‍ക്ക് ഖത്തര്‍ ചാരിറ്റിയുടെ നേതൃത്വത്തില്‍ ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു. 

ദോഹയില്‍ താമസിക്കുന്ന 1000 സിറിയന്‍ വംശജര്‍ക്കും, 200 യെമന്‍ വംശജര്‍ക്കുമാണ് സഹായം ലഭ്യമാക്കിയത്. 120 വിവിധ ദേശക്കാരായ അല്‍ ഖോറിലെ കുടുംബങ്ങള്‍ക്കും ഖത്തര്‍ ചാരിറ്റി കിറ്റുകള്‍ എത്തിച്ചു നല്‍കി. ഒരു കുടുംബത്തിന് ആവശ്യമായ അടിസ്ഥാന ഭക്ഷണ പദാര്‍ഥങ്ങളാണ് ഖത്തര്‍ ചാരിറ്റി എത്തിച്ചു നലകിയത്. പ്രവര്‍ത്തനങ്ങള്‍ക്ക് ഖത്തര്‍ ചാരിറ്റി വളണ്ടീയര്‍മാര്‍ നേതൃത്വം നല്‍കി.   

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH

Top