Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |
ദോഹ: ഖത്തറിൽ താപനിലയിൽ മാറ്റം വന്നതിനെ തുടർന്ന് പുറത്ത് ജോലിചെയ്യുന്ന തൊഴിലാളികൾക്ക് അനുവദിച്ചിരിക്കുന്ന വിശ്രമ സമയം  ഭക്ഷണം, പത്രം എന്നിവ വിതരണം ചെയ്യുന്ന തൊഴിലാളികൾക്കും ബാധകമാണെന്ന്  ഉന്നത ഉദ്യോഗസ്ഥൻ അറിയിച്ചു.തൊഴിൽ മന്ത്രാലയത്തിലെ തൊഴിൽ സുരക്ഷ, ആരോഗ്യ വിഭാഗം മേധാവി ജാബർ അലി അൽ മാരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സമ്മർ മിഡ്-ഡേ വർക്ക് നിരോധന തീരുമാനം ജൂൺ 15 മുതൽ പ്രാബല്യത്തിൽ വന്നെന്നും ഇത് ആഗസ്ത് വരെ നീളുമെന്നും അതിനാൽ തുറന്ന സ്ഥലങ്ങളിൽ  രാവിലെ 11:30 മുതൽ ഉച്ചകഴിഞ്ഞ് 3 വരെ ജോലി ചെയ്യുന്നത് നിരോധിച്ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ നിയമം ലംഖിക്കുന്നത് കണ്ടെത്തിയാൽ ശക്തമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

കമ്പനികൾ തീരുമാനത്തിന് അനുസൃതമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനായി ഫോളോ-അപ്പ് ചെയ്യാൻ മന്ത്രാലയത്തിന് സംയോജിത പദ്ധതിയുണ്ടെന്ന് അദ്ദേഹം  പറഞ്ഞു.നന്നായി പരിശീലനം ലഭിച്ച ധാരാളം ഇൻസ്പെക്ടർമാരാണ് പദ്ധതി നടപ്പാക്കുന്നത്. ജോലിസ്ഥലങ്ങളിലും തൊഴിലാളികൾ ഒത്തുകൂടുന്ന സ്ഥലങ്ങളിലും ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തുകയും തൊഴിലുടമകൾക്ക് ആവശ്യകതകൾ പാലിക്കുന്നതിനായി മന്ത്രാലയം സർക്കുലർ  നൽകുകയും ചെയ്യും .

 


Top