News Desk

2021-03-18 07:18:13 pm IST
ദോഹ: ദോഹ ഹമദ് തുറമുഖത്ത് പുതുതായി പണി പൂര്‍ത്തിയാക്കിയ ഭക്ഷ്യ പരിശോധന ലബോറട്ടറി ഗതാഗത മന്ത്രി ജാസിം ബിന്‍ സൈഫ് അല്‍ സുലൈത്തി  ഉദ്ഘാടനം ചെയ്തു.

ഇന്ന് ഉച്ചയോടെ ഹമദ് തുറമുഖം ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഖത്തര്‍ ആരോഗ്യമന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരി ഗതാഗത മന്ത്രിയോടൊപ്പം പരിപാടിയില്‍ പങ്കെടുത്തു.

പുതിയ ഭക്ഷ്യ പരിശോധന ലബോറട്ടറി അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടുള്ളതും അതി നൂതന സാങ്കേതിക വിദ്യകള്‍ ഉള്‍ക്കൊള്ളുന്നതുമാണെന്ന് ഗതാഗത മന്ത്രി ചൂണ്ടിക്കാട്ടി.

ലബോറട്ടറി പ്രവര്‍ത്തനം ഔദ്യോഗികമായി ആരംഭിക്കുന്നതിനു മുമ്പ് തന്നെ അന്താരാഷ്ട്ര അംഗീകാരം (ISO 17025) ലഭിച്ചത് നേട്ടമായി കരുതുന്നു.

കെമിക്കല്‍ ലബോറട്ടറികളുടെ പത്തോളം പ്രധാനപ്പെട്ട സ്റ്റോറുകള്‍ പുതിയ ഭക്ഷ്യ പരിശോധന ലബോറട്ടറിയില്‍ സജ്ജീകരിച്ചിട്ടുണ്ടെന്നും ഗതാഗത മന്ത്രിയെ ഉദ്ധരിച്ച് പ്രാദേശിക പത്രം ചൂണ്ടിക്കാട്ടി.  

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top