News Desk

2021-04-10 09:46:38 pm IST
ദോഹ: റമദാനു മുന്നോടിയായി ഖത്തര്‍ മുനിസിപ്പാലിറ്റി- പരിസ്ഥിതി മന്ത്രാലയം അധികൃതര്‍ രാജ്യത്തെ ഭക്ഷ്യ ഔട്ട്‌ലെറ്റുകളില്‍ പരിശോധന ശക്തമാക്കി. കൊവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ ആവശ്യമായ സുരക്ഷാ മുന്‍കരുതല്‍ നടപടികളില്‍ വീഴ്ച വരുത്തുന്നുണ്ടോയെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം.

റെസ്റ്റോറന്റുകള്‍, കഫ്ത്തീരിയകള്‍, കശാപ്പു ശാലകള്‍, വാണിജ്യ സമുച്ചയങ്ങള്‍, സൊസൈറ്റികള്‍, കേന്ദ്രങ്ങള്‍ എന്നിവയുടെ ദൈനംദിന പരിശോധന ഉള്‍പ്പെടെയാണ് നടപ്പാക്കുന്നത്. 

വില്‍പ്പനയ്ക്കായി വെച്ചിരിക്കുന്ന ഉല്‍പ്പന്നങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും മാംസം, മത്സ്യം പോലുള്ള ചില ഭക്ഷ്യവസ്തുക്കളുടെ സംഭരണ രീതികള്‍ ഉള്‍പ്പെടെ പരിശോധനക്ക് വിധേയമാക്കും.

റമദാനിലെ ജോലി സമയം രണ്ട് ഷിഫ്റ്റുകളിലായിരിക്കും (രാവിലെയും വൈകുന്നേരവും). അറവുശാലകളിലെ വെറ്ററിനറി ഇന്‍സ്‌പെക്ടര്‍മാരുടെ ജോലി രാവിലെ അഞ്ചു മുതല്‍ വൈകുന്നേരം നാലു വരെയാണ്.

റമദാന്‍ മാസത്തില്‍ അല്‍ ഷീഹാനിയ അറവുശാല ഉള്‍പ്പെടെയുള്ള എല്ലാ അറവുശാലകളും ദിവസേന രാവിലെ അഞ്ചു മുതല്‍ വൈകുന്നേരം നാലു വരെയാണ് പ്രവര്‍ത്തിക്കുക.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH



Top