2019-08-06 10:23:32am IST

ഖത്തറിൽ കാൽ നട നിയമ ലംഘനങ്ങൾ തടയാൻ കൂടുതൽ അവബോധ പ്രവർത്തനങ്ങൾ  ആവശ്യമാണെന്ന് പ്രാദേശിക പത്രം ചൂണ്ടിക്കാട്ടി. നിലവിൽ ഒരു വാരത്തോളമായി രാജ്യത്ത് ഈ നിയമം പ്രാബല്യത്തിൽ ഉണ്ടെങ്കിലും സാധാരണ ജനങ്ങൾക്ക് ഈ വിഷയത്തിൽ പ്രത്യേക അവബോധ പ്രവർത്തനങ്ങൾ ആവശ്യമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

രാജ്യത്ത് പുതുതായി എത്തുന്ന വിദേശികളും സാധാരണ തൊഴിലാളികളും കൃത്യമായ  അവബോധ പ്രവർത്തനങ്ങളുടെ അഭാവത്തിൽ പിഴ ശിക്ഷക്ക് വിധേയമാവുന്ന സാഹചര്യം ഉണ്ടായിക്കൂടാ.

ഇക്കാര്യത്തിൽ അധികൃതർക്ക് ആവശ്യമായ നിർദേശങ്ങളും അവബോധ പ്രവർത്തനങ്ങളുമായി മുന്നോട്ടു വരാൻ നിലവിലെ വേനൽ അവധി കാല സാഹചര്യങ്ങൾ ഉപയോഗപ്പെടുത്താവുന്നതാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

Top