News Desk

2021-05-12 07:14:41 pm IST
ദോഹ: ഖത്തര്‍ ഉപരോധത്തെ തുടര്‍ന്ന് നിര്‍ത്തലാക്കിയ ഖത്തറില്‍ നിന്നുള്ള പ്രകൃതി വാതക ഷിപ്‌മെന്റ് വീണ്ടും യു.എ.ഇയിലേക്ക്. റോയിട്ടേഴ്സ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

2017 ല്‍ മെയ് മാസത്തിനു ശേഷം ഖത്തറില്‍ നിന്നുള്ള ആദ്യ യു.എ.ഇ എല്‍.എന്‍.ജി ഷിപ്‌മെന്റ് ആണിതെന്നാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഷിപ് ട്രാക്കിങ് സംവിധാനമായ കെപ്ലര്‍ ഇക്കാര്യം സ്ഥിതീകരിച്ചിട്ടുണ്ട്. 

മെയ് പത്തിനാണ് ഖത്തറിലെ റാസ് ലഫാനില്‍ നിന്നും അല്‍ ഗാരിയ എന്ന കപ്പല്‍ യു.എ.ഇ യിലെ ജബല്‍ അലി ലക്ഷ്യമാക്കി പ്രകൃതിവാതകവുമായി യാത്ര തിരിച്ചിരിക്കുന്നത്. 

ഗള്‍ഫ് പ്രതിസന്ധിക്ക് ശേഷം ഖത്തര്‍-യു.എ.ഇ ബന്ധം പതുക്കെയാണ് ലക്ഷ്യത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത് എന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് പ്രകൃതി വാതക രംഗത്തെ ഇരു രാഷ്ട്രങ്ങള്‍ക്കുമിടയിലെ ഈ നിര്‍ണായക നീക്കം.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top