News Desk

2021-05-14 03:24:11 pm IST

ദോഹ: ഖത്തറിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആശ്വാസമായി രാജ്യത്തെ കൊവിഡ് കണക്കുകള്‍. കഴിഞ്ഞ ദിവസം രജിസ്റ്റര്‍ ചെയ്ത കൊവിഡ് കേസുകള്‍ 299 ആണെന്ന് ആരോഗ്യ മന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു. ജനുവരിക്ക് ശേഷം ഇതാദ്യമായാണ് ഖത്തറിലെ പ്രതിദിന കാവിഡ് കേസുകള്‍ 300-ല്‍ താഴെ എത്തിരിക്കുന്നത്. 

രാജ്യത്ത് നിലവില്‍ ആക്റ്റീവ് കൊവിഡ് കേസുകള്‍ 6741-ല്‍ എത്തിയിട്ടുണ്ട്. കൊവിഡ് ബാധിച്ചു കഴിഞ്ഞ ദിവസം മൂന്നു പേര്‍ മരണത്തിന് കീഴടങ്ങിയിട്ടുണ്ട്. 752 പേര്‍ കഴിഞ്ഞ ദിവസം കൊവിഡ് മുക്തരായിട്ടുണ്ട്. 14843 കൊവിഡ് പരിശോധനകളാണ് രാജ്യത്ത് കഴിഞ്ഞ ദിവസം നടന്നത്. 

ഖത്തറില്‍ കൊവിഡ് ബാധിച്ച് ഇതുവരെ 522 പേര്‍ മരണത്തിന് കീഴടങ്ങി. എട്ടു പേരെ കഴിഞ്ഞ ദിവസം അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. അതേസമയം, ഈദ് ദിനങ്ങളില്‍ കുടുംബ സന്ദര്‍ശനങ്ങള്‍ ഒഴിവാക്കാനും വീടകങ്ങളില്‍ തന്നെ ഈദ് ആഘോഷിക്കാനുമാണ് ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്നത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top