News Desk

2021-01-18 11:05:48 am IST
ദുബൈ: ഫോബ്സ് മിഡില്‍ ഈസ്റ്റ് പട്ടികയില്‍ ഇടംപിടിച്ച ഇന്ത്യന്‍ വ്യവസായ പ്രമുഖരില്‍ ആദ്യ 15 പേരില്‍ പത്ത് പേരും മലയാളികള്‍. ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ.യൂസഫലി, സണ്ണിവര്‍ക്കി (ജെംസ് ഗ്രൂപ്), രവിപിള്ള (ആര്‍പി ഗ്രൂപ്), ഡോ.ഷംഷീര്‍ വയലില്‍ (വിപിഎസ് ഹെല്‍ത്ത് കെയര്‍), കെ.പി.ബഷീര്‍ ( വെസ്റ്റേണ്‍ ഇന്റര്‍നാഷനല്‍), പി.എന്‍.സി. മേനോന്‍ (ശോഭ ഗ്രൂപ്),  തുംബൈ മൊയ്തീന്‍ (തുംബൈ ഗ്രൂപ്), അദീബ് അഹമ്മദ് (ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ്‌സ്), ഫൈസല്‍ കൊട്ടിക്കൊേള്ളാന്‍ (കെഫ് ഹോള്‍ഡിങ്‌സ്), രമേഷ് രാമകൃഷ്ണന്‍ (ട്രാന്‍സ് വേള്‍ഡ് ഗ്രൂപ്) എന്നിവരാണിവര്‍.


ഫൈസല്‍ കൊട്ടിക്കൊള്ളാന്‍, രമേഷ് രാമകൃഷ്ണന്‍, സിദ്ദിഖ് അഹമ്മദ്, ഷംലാല്‍ അഹമ്മദ്, അനില്‍ ജി.പിള്ള, ലാലു സാമുവല്‍.
പട്ടികയിലെ ആദ്യ 25ല്‍ സിദ്ദിഖ് അഹമ്മദ് (എറാം ഗ്രൂപ്), ഷംലാല്‍ അഹമ്മദ് (മലബാര്‍ ഗോള്‍ഡ്), അനില്‍ ജി.പിള്ള(എയറോലിങ്ക് ഗ്രൂപ്), ലാലു സാമുവല്‍ (കിങ്സ്റ്റണ്‍ ഹോള്‍ഡിങ്‌സ്) എന്നിവരും ഉള്‍പ്പെടുന്നു.പട്ടികയിലെ 30 പേരും യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നവര്‍. മധ്യപൂര്‍വദേശത്തെ ഇന്ത്യന്‍ വ്യവസായികളില്‍ എട്ട് ശതകോടീശ്വരന്മാരാണുള്ളത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു 


ALSO WATCH

Top